Breaking News

പരമ്പരയ്ക്കിടെ നാട്ടിലേക്ക് മടങ്ങി കമ്മിൻസ്; മൂന്നാം ടെസ്റ്റിന് മുൻപ് തിരിച്ചെത്തും

ഇൻഡോർ: പരമ്പരക്കിടെ നാട്ടിലേക്ക് മടങ്ങി ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് താരം സിഡ്നിയിലേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും, അടുത്ത മത്സരത്തിന് മുമ്പ് അദ്ദേഹം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്.

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് പോലെ രണ്ടാം മത്സരവും മൂന്നാം ദിവസം അവസാനിച്ചു. രണ്ട് മത്സരവും വിജയിച്ചത് ഇന്ത്യയാണ്. മൂന്നാം ടെസ്റ്റ് മാർച്ച് ഒന്നിന് ഇൻഡോറിൽ ആരംഭിക്കും. അതുവരെ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്. ഇതിനിടയിലാണ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാം ടെസ്റ്റിന് മുമ്പ് കമ്മിൻസ് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മടങ്ങിയെത്തിയില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയൻ ടീമിനെ നയിക്കും.

രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്ട്രേലിയയ്ക്ക് മൂന്നാം മത്സരം നിർണായകമാണ്. സ്റ്റാർ പേസർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും മൂന്നാം മത്സരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൾറൗണ്ടർ കാമറൂൺ ഗ്രീനും മത്സരത്തിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …