Breaking News

മുഖ്യമന്ത്രിക്കെതിരെ ഇന്നും കരിങ്കൊടി; 8 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂർ ജില്ലയിലെ ചുടലയിലും പരിയാരത്തുമാണ് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ച എട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ മുഖ്യമന്ത്രി കാസർകോട് എത്തി. ചീമേനി ജയിലിലാണ് ആദ്യ പരിപാടി. ചീമേനിയിലെ തുറന്ന ജയിലിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി ഇന്ന് നാല് ഔദ്യോഗിക പരിപാടികളിൽ കൂടി പങ്കെടുക്കും. 911 പോലീസുകാരെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്.

14 ഡി.വൈ.എസ്.പിമാർക്കാണ് സുരക്ഷാ ചുമതല. കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

About News Desk

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …