Breaking News

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് യുണൈറ്റഡ്…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടുഗോള്‍ ജയം. ബ്രൂണോ ഫെര്‍ണാണ്ടസും (2), ലൂക്ക് ഷാ (50) യുമാണ് യുണൈറ്റഡിന് വേണ്ടി സ്‌കോര്‍ ചെയ്തത്.

21 മത്സരങ്ങളിലെ തുടര്‍ജയവുമായെത്തിയ സിറ്റിയുടെ വിജയക്കുതിപ്പിന് ഇതോടെ അന്ത്യമായി. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ആന്തണി മാര്‍ഷ്യലിനെ ഗബ്രിയേല്‍

ഭാരതത്തില്‍ ജനിച്ച കാളിദാസന്‍ എങ്ങനെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു…Read more

ജീസസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു.

കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നീട് 50-ാം മിനിറ്റില്‍ ലൂക്ക് ഷോയിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി.

ഷോയും റാഷ്‌ഫോര്‍ഡും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. ജയത്തോടെ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്ന് എവേ ജയങ്ങള്‍ നേടുന്ന ആദ്യ യുണൈറ്റഡ് പരിശീലകനെന്ന നേട്ടവും സോള്‍ഷ്യറിന് സ്വന്തമായി.

തോറ്റെങ്കിലും 28 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുമായി സിറ്റി തന്നെയാണ് ഒന്നാമത്. 54 പോയന്റുമായി യുണൈറ്റഡ് രണ്ടാമതും.

 

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …