Breaking News

സംസ്ഥാനത്തെ സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും…

സംസ്ഥാനത്ത് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഈ മാസം 28 മുതല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അല്ലാതെ എല്ലാ ക്ലാസുകളും വൈകുന്നേരം വരെ പ്രവര്‍ത്തിക്കും. പാഠഭാഗങ്ങള്‍ സമയത്ത് തന്നെ പൂര്‍ത്തീകരിക്കാനാണ് ക്രമീകരണം. സമയബന്ധിതമായി പാഠഭാഗങ്ങള്‍ തീരാത്ത വിദ്യാലയങ്ങള്‍ അധിക ക്ലാസ് നല്‍കണം. അധ്യയന വര്‍ഷം നീട്ടാതെ സമയത്ത് തന്നെ പരീക്ഷകള്‍ നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.

ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ മറ്റന്നാള്‍ പുനരാരംഭിക്കും. കഴിഞ്ഞ തവണ സ്‌കൂള്‍ തുറക്കുമ്ബോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ തന്നെയാകും ഇത്തവണയും ഉണ്ടാകുക. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ രൂപത്തില്‍ ക്ലാസുകള്‍ ഉണ്ടാകും. പരീക്ഷാ തീയതികളില്‍ മാറ്റമില്ല. മോഡല്‍ പരീക്ഷ നേരത്തെ നിശ്ചയിച്ച പ്രകാരം മാര്‍ച്ച്‌ 16 ന് ആരംഭിക്കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …