Breaking News

നടി ഭാമ വിവാഹിതയായി; ആശംസകളുമായി സൗത്ത്ഇന്ത്യന്‍ സിനിമാലോകം; ഭാമയുടെ വരന്‍ എറണാകുളം സ്വദേശി…

നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

താരരാജാവ് മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡചിത്രം ‘മരക്കാറി’ല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും.??

സുരേഷ് ഗോപി, വിനു മോഹന്‍, മിയ തുടങ്ങീ നിരവധി താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ദുബായില്‍ ബിസിനസ് ചെയ്യുന്ന അരുണ്‍ കാനഡയില്‍ വളര്‍ കൊച്ചിയിലാണ് താമസിക്കുന്നത്.

ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ് അരുണിന്റെ കുടുംബം.

നേരത്തെ ഭാമയുടെ വിവാഹ നിശ്ചയ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഭാമ തന്നെയാണ് വരനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഭാമയുടെ കുടുംബ സുഹൃത്തുക്കള്‍ കൂടിയാണ് അരുണിന്റെ കുടുംബം.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെയാണ് ഭാമ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അമ്പതോളം സിനിമകളില്‍ വേഷമിട്ട ഭാമ കുറച്ചു കാലങ്ങളായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …