Breaking News

കോൺഗ്രസ് വ്യാപാരികൾക്കൊപ്പം; മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

മുഖ്യമന്ത്രിക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രം​ഗത്ത്. വ്യാപാരികളുടെ ജീവിക്കാനുള്ള സമരം ഉൾക്കൊളാൻ സർക്കാരിന് കഴിയുന്നില്ലെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രി തെരുവ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

ജീവിക്കാനുള്ള സമരം ഉൾക്കൊള്ളാൻ സർക്കാരിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രിയുടെ വെല്ലുവിളി ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന വ്യാപാരികളോടാണെന്നും സുധാകരൻ പറഞ്ഞു.

വ്യാപാരികൾക്കൊപ്പമാണ് കോൺഗ്രസ് നിൽക്കുമെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ എന്ന പഴമൊഴി ശരിവക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടതെന്നും സുധാകരൻ പറയുന്നു.

കോൺഗ്രസ് കച്ചവട സമൂഹത്തിനോടൊപ്പമാണെന്നും അടപ്പിക്കാൻ ശ്രമിച്ചാൽ അവർക്കൊപ്പം നിൽക്കുമെന്നും സുധാകരൻ പറഞ്ഞു. നിയന്ത്രണങ്ങൾ മയപ്പെടുത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

ടിപിആർ ഉയരുന്നത് സർക്കാർ ആസൂത്രണത്തിലെ വീഴ്ചയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. ദില്ലിയിലും തമിഴ്നാട്ടിലും ഇത്രയും നിയന്ത്രണങ്ങൾ ഇപ്പോഴില്ലെന്നും ഇവിടുത്തേക്കാൾ സ്ഥിതി മെച്ചമാണെന്നുമാണ് സുധാകരൻ ചൂണ്ടിക്കാട്ടുന്നത്.

ദില്ലിയിൽ പ്രധാനമന്ത്രിയെ കണ്ടപ്പോൾ വാക്സീൻ ക്ഷാമത്തെ കുറിച്ച് മുഖ്യമന്ത്രി മിണ്ടിയില്ലെന്നും വരുമാനം കിട്ടുന്ന പദ്ധതികളെ കുറിച്ച് മാത്രമാണ് ചർച്ച നടത്തിയതെന്നും സുധാകരൻ കുറ്റപ്പെടുത്തി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …