Breaking News

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം…

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് ഉപ്പള സ്വദേശി നഫീസ (74) ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ജൂലൈ 11നാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നസീഫയുടെ

കുടുംബാംഗങ്ങളായ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കോവിഡിന് പുറമെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വര്‍ഷങ്ങളായി ചികിസയിലായിരുന്നു ഇവര്‍.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഉപ്പള കുന്നില്‍ മുഹയദീന്‍ ജുമാ മസ്ജിദില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ മൃതദേഹം സംസ്കരിക്കും.

ഡിഎംഒ നല്‍കുന്ന വിവരമനുസരിച്ച്‌ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.

About NEWS22 EDITOR

Check Also

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.

സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.  അവാർഡ് കൾ. 1. 2012.13 …