Breaking News

ആര്യ തിരികെ യുക്രൈനിലേക്ക്; സൈറ മൂന്നാറിൽ ഹാപ്പി

ഇടുക്കി : റഷ്യ- യുക്രൈൻ യുദ്ധഭീകരതയെ അതിജീവിച്ച സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട സൈറ എന്ന നായ്ക്കുട്ടി ഇപ്പോൾ ഇടുക്കിയിലെ കാലാവസ്ഥയെയും അതിജീവിച്ച് കഴിഞ്ഞു.

എം.ബി.ബി.എസ് പഠനത്തിനായ് യുക്രൈനിൽ എത്തിയ ആര്യയുടെ വളർത്തുനായ ആണ് സൈറ. യുദ്ധം ശക്തമായതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോഴും പ്രിയപ്പെട്ട സൈറയെ ഉപേക്ഷിച്ച് പോരാൻ ആര്യയുടെ മനസ്സ് അനുവദിച്ചില്ല. സൈറയെ നെഞ്ചോട് ചേർത്ത് 12 കിലോമീറ്ററോളം നടക്കേണ്ടി വന്നിട്ടുണ്ട് ആര്യക്ക്‌.

നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് സർക്കാരിന്റെ സഹായത്തോടെയാണ് ആര്യയും സൈറയും തിരിച്ചെത്തിയത്. ഇന്ത്യയിൽ എത്തുമ്പോൾ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന സൈറ അവശയായിരുന്നു. പിന്നീട് മൂന്നാറിനോട് ഇണങ്ങി. തണ്ണിമത്തൻ ആണ് ഇഷ്ടപ്പെട്ട ഭക്ഷണം. തുടർ വിദ്യാഭ്യാസത്തിനായി യുക്രൈനിലേക്ക് മടങ്ങുന്ന ആര്യയെ ഇനി സൈറ കാത്തിരിക്കും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …