Breaking News

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നു : ഡ്രൈ ഡേ സമ്പ്രദായത്തില്‍ പുതിയ തീരുമാനം; ഇനിമുതല്‍ ഒന്നാം തീയതിയും…

സംസ്ഥാനത്ത് പുതിയ മദ്യനയം വരുന്നതായ് സൂചന. ഡ്രൈ ഡേ സമ്ബ്രദായത്തില്‍ പുതിയ തീരുമാനം വരുത്താനാണ് തീരുമാനം. ഡ്രൈ ഡേ സമ്ബ്രദായം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്‌ ആദ്യ വാരം പുറത്തിറങ്ങുന്ന മദ്യനയത്തില്‍ ഇത് സംബന്ധിച്ച്‌ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഒന്നാം തീയതി മദ്യവില്‍പ്പന തടയുന്നത് പ്രഹസനമായി മാറിയെന്ന സര്‍ക്കാര്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ ഒഴിവാക്കാനുള്ള തീരുമാനം. എല്ലാമാസവും ഒന്നാം തീയതി ബിവറേജസ്/കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളും, ബാറുകളും തുറക്കുന്ന തരത്തില്‍ അബ്കാരി നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍, അന്തിമ തീരുമാനം ഇതുവരെയും പുറത്തുവന്നിട്ടില്ല.

വാര്‍ത്തകള്‍ പൂര്‍ണമായി തള്ളാതെയായിരുന്നു എക്സൈസ് മന്ത്രിയുടെ പ്രതികരണം. മാര്‍ച്ച്‌ ആദ്യവാരത്തോടെ പ്രഖ്യാപിക്കുന്ന മദ്യനയത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. മാസവസാനമായ 30, 31 തീയതികളിലാണ് ഏറ്റവും കൂടുതല്‍ മദ്യം ചിലവാകുന്നതെന്ന വിദഗ്ദ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈ ഡേ സംബന്ധിച്ച പുനര്‍വിചിന്തനം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …