Breaking News

സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് സച്ചിന്‍ തെണ്ടുൽക്കർ; ഏറ്റെടുത്ത് ആരാധകർ

തമിഴ് നടൻ സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്നത്തെ സൂര്യോദയം വളരെ സ്പെഷ്യലായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ ചിത്രം പങ്കുവച്ചത്. സൂര്യയെ കണ്ടതിലുള്ള സന്തോഷവും സച്ചിൻ പ്രകടിപ്പിച്ചു.

സച്ചിനൊപ്പമുള്ള ചിത്രം സൂര്യയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘സ്നേഹവും ബഹുമാനവും’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ഒരൊറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ”, “രണ്ട് മാസ്റ്റർ ബ്ലാസ്റ്റേഴ്സ്” തുടങ്ങി നിരവധി കമന്‍റ്സാണ് ചിത്രത്തിനു കീഴിലുള്ളത്.

സംവിധായകന്‍ ചിരുത്തൈ ശിവയുമൊത്തുള്ള പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് സൂര്യ. ചിത്രവുമായി ബന്ധപ്പെട്ട് സൂര്യ മുംബൈയിലേക്ക് ഒരുപാട് യാത്ര ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് സച്ചിനുമായുള്ള സൂര്യയുടെ കൂടിക്കാഴ്ച.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …