Breaking News

പാക് ഷെല്ലാക്രമണം: കാശ്മീരിലെ രജൗറിയിൽ മലയാളി ജവാന് വീരമൃത്യു; കൊല്ലം കടയ്ക്കൽ സ്വദേശി…

Indian armyപാക് ഷെല്ലാക്രമണത്തിൽ കാശ്മീരിൽ മലയാളി ജവാന് വീരനൃത്യു. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് തോമസാണ് മരണപ്പെട്ടത്. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്.

പാക് ആക്രമണത്തിൽ ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ അതിർത്തി മേഖലയായ സുന്ദർബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു അനീഷ്.

ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്ന് അതിർത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയെന്നാണ് വിവരം. ആക്രമണത്തിൽ പരിക്കേറ്റവർ ചികിത്സയിൽ കഴിയുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഒരു മകളുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …