Breaking News

ലക്ഷങ്ങള്‍ വിലമതിക്കുന്ന തടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി…..

ക​വി​യൂ​രി​ലെ പ​ഴ​മ്ബ​ള്ളി​യി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന ത​ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ഴ​മ്ബ​ള്ളി ജ​ങ്​​ഷ​ന് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ര​ണ്ട് കൂ​റ്റ​ന്‍ ത​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ തി​രു​വ​ല്ല പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ മ​ണി​മ​ല​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​വ​ന്ന ത​ടി​ക​ള്‍ ആ​രോ വ​ടം ഉ​പ​യോ​ഗി​ച്ച്‌ മ​ന​യ്ക്ക​ച്ചി​റ പാ​ല​ത്തി​ന് സ​മീ​പം കെ​ട്ടി​യി​ട്ടി​രു​ന്നു. ഈ ​ത​ടി​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ല്‍ സ്ഥ​ല​ത്തു​നി​ന്ന്​ കാ​ണാ​താ​യി​ട്ടു​ണ്ട്. മ​ന​ക്ക​ച്ചി​റ​യി​ല്‍​നി​ന്ന്​ കാ​ണാ​താ​യ ത​ടി​ക​ളാ​വാം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

തി​രു​വ​ല്ല പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​താ​യി ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ്​ എം.​ഡി ദി​നേ​ശ്കു​മാ​ര്‍ പ​റ​ഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …