Breaking News

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ ആ​ക്ടീ​വ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച്‌ സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​രി​ച്ചു. പാ​ലോ​ട് ആ​ലും​മൂ​ട് സ്വദേളി കു​മാ​ര​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്. ഇന്ന് രാ​വി​ലെ ചെ​റ്റ​ച്ച​ല്‍ ഇ​ട​മു​ക്കി​ലാണ് അ​പ​ക​ടമുണ്ടായത്.

ജീ​പ്പി​ല്‍ കെ​ട്ടി വ​ലി​ച്ചു കൊ​ണ്ടു പോ​യ കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​ന്‍ സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ജീ​പ്പ് അ​മി​ത​വേ​ഗ​ത്തി​ല്‍ ആ​യി​രു​ന്നു​വെന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. സ്കൂ​ട്ട​റു​മാ​യി കൂ​ട്ടി​യിടിച്ചതിന് ശേ​ഷം ജീ​പ്പും കോ​ണ്‍​ക്രീ​റ്റ് മി​ക്സിംഗ് മെ​ഷീ​നും റോ​ഡി​ല്‍ മ​റി​ഞ്ഞു.

മരിച്ച കു​മാ​ര​പി​ള്ളക്കൊ​പ്പം യാ​ത്ര​ ചെ​യ്തി​രു​ന്ന ര​തീ​ഷ് പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലാ​ണ്. വി​തു​ര പൊലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ ന​ട​പ​ടി​ സ്വീ​ക​രി​ച്ചു. കു​മാ​ര​പി​ള്ള​യു​ടെ മൃ​ത​ദേ​ഹം വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …