Breaking News

കൊറോണ വൈറസ്: ചൈനയില്‍ നി​ന്നെ​ത്തി​യ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു..!!

കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ചൈനയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് ആരോഗ്യവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് വിദേശത്തേക്ക് കടന്നത്.

ബാഗ് ഡോറില്‍ കുരുങ്ങി, എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം..

ഇരുവരോടും ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഈ നിര്‍ദേശം അവഗണിച്ചാണ് ഇരുവരും വിദേശത്തേക്ക് കടന്നത്‌. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

ഇവര്‍ക്കായുള്ള നിരീക്ഷണം ഉറപ്പാക്കുമെന്നും അറിയിച്ചു. ചൈനയില്‍ നിന്നുമെത്തിയ ആറോളം പേരാണ് കോഴിക്കോട് ജില്ലയില്‍ നിലവില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

അതേസമയം വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …