Breaking News

ബാഗ് ഡോറില്‍ കുരുങ്ങി, എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച്‌ വീണ് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെയാണ് ദുരന്തം നടന്നത്.

ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..

വീടിന് സമീപത്ത് നിന്നാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസില്‍ കയറിയത്. വിദ്യാര്‍ത്ഥികളെല്ലാം കയറി സ്‌കൂളിലേക്ക് യാത്ര തുടങ്ങി മീറ്ററുകള്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്.

വിദ്യാര്‍ത്ഥിയുടെ സ്‌കൂള്‍ ബാഗ് ഡോറില്‍ കുരുങ്ങിയത് എടുക്കാനുള്ള ശ്രമത്തിനിടെ ഡോര്‍ തുറന്നു കുട്ടി ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

ഉടന്‍ തന്നെ ബസ്സിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുളത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …