Breaking News

റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി; വില നിങ്ങളെ കൂടുതല്‍ അതിശയിപ്പിക്കും..!!

ഈ ആഴ്ച ആദ്യം വിയറ്റ്നാമില്‍ ലോഞ്ച് ചെയ്ത റിയല്‍മി 5ഐ ഇന്ത്യയില്‍ പുറത്തിറക്കി. റിയല്‍മിയുടെ ഈ വര്‍ഷത്തെ ആദ്യത്തെ സ്മാര്‍ട്ട്ഫോണ്‍ ആണ് റിയല്‍മി 5ഐ. റിയല്‍മി 5-ന്റെ ചില പ്രധാന ഹൈലൈറ്റുകള്‍ ഈ ഫോണ്‍ നിലനിര്‍ത്തുന്നുണ്ട്.

ഡെഡിക്കേറ്റഡ് വൈഡ് ആംഗിള്‍, മാക്രോ ലെന്‍സുകള്‍ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 5,000 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നുണ്ട്.

വാട്ടര്‍ ഡ്രോപ്പ് നോച്ച്‌ ഉള്ള 6.52 ഇഞ്ച് ഡിസ്പ്ലേയുമാണ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയാണ് വില.

നീല, പച്ച നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ജനുവരി 15 മുതല്‍ പകല്‍ 12 മണിക്ക് ഫ്ലിപ്കാര്‍ട്ട് വഴി മാത്രമായി ഫോണ്‍ വില്‍പ്പനയ്ക്കെത്തുന്നതായിരിക്കും.

About NEWS22 EDITOR

Check Also

പുത്തൂർ വിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റ് മാറ്റി സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം.

വർഷങ്ങളായി പുത്തൂർ കിഴക്കേ ചന്തയ്ക്കുള്ളിൽ പോലീസ് സ്റ്റേഷനിനോട് ചേർന്നുള്ള നെടുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിവറേജിന്റെ ബിവറേജ് സ്ഥാപനം …