കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച ചൈനയില്‍ നിന്നുമെത്തിയ രണ്ടുപേര്‍ വിദേശത്തേക്ക് കടന്നു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരാണ് ആരോഗ്യവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ച് വിദേശത്തേക്ക് കടന്നത്.
ഇരുവരോടും ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ കഴിയണമെന്ന് നിര്‍ദേശിച്ചിരുന്നതാണ്. ഈ നിര്‍ദേശം അവഗണിച്ചാണ് ഇരുവരും വിദേശത്തേക്ക് കടന്നത്. ഇവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
ഇവര്‍ക്കായുള്ള നിരീക്ഷണം ഉറപ്പാക്കുമെന്നും അറിയിച്ചു. ചൈനയില്‍ നിന്നുമെത്തിയ ആറോളം പേരാണ് കോഴിക്കോട് ജില്ലയില്‍ നിലവില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
അതേസമയം വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്