Breaking News

ഇനി മുതല്‍ സിനിമയില്‍ യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഉണ്ടാകില്ല; പുതിയ ഉത്തരവുമായി ലോക്‌നാഥ് ബെഹ്‌റ..

ഇനി മുതല്‍ സിനിമയില്‍ യഥാര്‍ഥ പോലീസ് സ്റ്റേഷനുകള്‍ ഉണ്ടാകില്ല. പുതിയ ഉത്തരവുമായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പൊലീസ് സ്‌റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്നാണ് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം.

കൊറോണ വൈറസ്: മരണം 132 ; 6000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു…

ഇക്കാര്യം വ്യക്തമാക്കി സിഐമാര്‍ക്ക് പൊലീസ് മേധാവി അറിയിപ്പു നല്‍കി. കഴിഞ്ഞമാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു.

ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. പൊലീസുകാര്‍ ചലച്ചിത്ര

താരങ്ങളോടൊത്ത് ചിത്രമെടുക്കാന്‍ മത്സരിച്ചതോടെ പരാതിയുമായി വന്നവര്‍ ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …