Breaking News

പൃഥ്വിരാജിനൊപ്പം നൃത്തം ചെയ്ത് അക്ഷയ് കുമാർ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ജയ്പൂര്‍: ഓരോ താരത്തിനൊപ്പവുമുള്ള അക്ഷയ് കുമാറിന്റെ ഡാൻസ് വീഡിയോ ദിവസവും പുറത്ത് വരാറുണ്ട്. വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്‍റായ കെ മാധവന്‍റെ മകന്‍റെ വിവാഹത്തിൽ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. കമൽ ഹാസൻ, മോഹൻലാൽ, ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കുമാറിന്റെയും മോഹൻലാലിന്റെയും ഇവിടെ നിന്നുള്ള ഒരു ഡാൻസ് വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറും പൃഥ്വിരാജും വിവാഹത്തിൽ നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരിക്കുകയാണ്. താരങ്ങളുടെ നിരവധി ഫാൻ പേജുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുള്ളത്.

‘സെൽഫി’യാണ് അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രം. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസിന്‍റെ റീമേക്കാണ് ഈ ചിത്രം. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നിവരും ചിത്രത്തിൽ ഉണ്ട്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …