Breaking News

38 കോടി ആദ്യദിന കളക്ഷനുമായി ചിരഞ്ജീവിയുടെ ഗോഡ്ഫാദര്‍; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

മലയാള ചിത്രം ‘ലൂസിഫര്‍’ന്റെ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം ആദ്യദിനം വാരിയത് 38 കോടിയാണ്. സിനിമയുടെ ആഗോള കളക്ഷനാണിത്. ആന്ധ്രപ്രദേശ്‌ തെലങ്കാനയില്‍ നിന്നും 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ നേടിയത്.

അതേസമയം അവധി ദിനങ്ങള്‍ ആയിട്ടുകൂടി പ്രതീക്ഷിച്ച കലക്ഷന്‍ സിനിമയ്ക്കു ലഭിച്ചില്ലെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ തിയേറ്ററുകളിലെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. റാം ചരണ്‍, ആര്‍.ബി. ചൗദരി, എന്‍.വി. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിരഞ്ജീവിയുടെ സ്‌ക്രീന്‍ പ്രസന്‍സും സല്‍മാന്‍ ഖാന്റ അതിഥിവേഷവും സത്യദേവ് കഞ്ചരണയുടെ വില്ലന്‍ വേഷവുമാണ് സിനിമയുടെ പ്രധാന പ്രത്യേകതകളായി എടുത്തുപറയുന്നത്. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രം തെലുങ്കില്‍ ഇല്ല. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജയാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …