Breaking News

അതിജീവതയെ പിന്തുണച്ച നഴ്സിന്റെ സ്ഥലംമാറ്റം കോടതി തടഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐസിയുവിൽ പീഡനത്തിനിരയായ അതിജീവിതയെ പിന്തുണച്ച സീനിയർ നഴ്സിംഗ് ഓഫീസർ പി ബി അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു. ഉത്തരവുമായി വൈകിട്ട് 3. 40ന് പ്രിൻസിപ്പൽ ഓഫീസിലെത്തിയ അനിതയെ ജോലിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനെ തുടർന്ന് ഇവർ പ്രതിഷേധവുമായി പ്രിൻസിപ്പൽ ചേമ്പറിനു മുന്നിൽ കുത്തിയിരുന്നു. തുടർന്ന് വൈകിട്ട് ആറോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തന്നെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചു .സ്ഥലംമാറ്റം രണ്ടുമാസത്തേക്ക് നടപ്പാക്കരുത് എന്നും അനിതയുടെ ഭാഗം കേൾക്കണം എന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറയുന്നു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …