Breaking News

കേരളത്തിൽ കൂടുതലും ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് : മുഖ്യമന്ത്രി.

കേരളത്തിൽ ആർഎസ്എസിനും സംഘപരിവാറിനും ചെയ്യാൻ കഴിയാത്ത കാര്യം ആർഎസ്എസിന്റെ ദണ്ഡ ഏറ്റെടുത്ത് ഗവർണ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാൻ നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു .കേരളത്തിൻറെ ശാന്തമായ അന്തരീക്ഷം കലുഷികൃതമാക്കാൻ ഗവർണർ ബോധപൂർവ്വമായ നടപടിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവസരവാദ നിലപാട് സ്വീകരിക്കുന്നവർ ഒരു സ്ഥാനത്ത് എത്തിയാൽ എന്താകും എന്നാണ് ഗവർണറിൽ നിന്ന് കാണുന്നത്.

കേന്ദ്രസർക്കാരിൽ ഇല്ലാത്ത വിമർശനം ഇദ്ദേഹം ഉന്നയിക്കുന്നു. കേരളത്തിൽ കൂടുതലും ഗവർണർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്. ചാൻസിലർ, വൈസ് ചാൻസിലർ ,പ്രൊ വൈസ് ചാൻസിലർ ,പദവികൾ നിയമസഭ നൽകുന്നതാണെന്നും സ്വയംഭൂ അല്ലെന്നും ഓർമിക്കണം. വേറെ ചിലർ പറയുന്നത് നടപ്പാക്കാൻ ബാധ്യതപ്പെട്ട ആൾ എന്ന രീതിയിലാണ് കേരള, കാലിക്കറ്റ് സർവ്വകലാശാല സെനറ്റ് അംഗങ്ങളെ നിയമിച്ചത് .സാധാരണ സർവ്വകലാശാല നിർദ്ദേശിക്കുന്നവരിൽ മികച്ച വരെയാണ് നിയമിക്കുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …