Breaking News

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള അതിവേഗ റെയില്‍വേ പാത വരുമ്ബോള്‍ സ്ഥലം കൂടുതല്‍ നഷ്‌ടമാകാന്‍ പോകുന്ന ജില്ലക്കാര്‍ ആരൊക്കെ?

ആരൊക്കെ എതിര്‍ത്താലും കെ.റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് ഒരു ഭാഗത്ത് ഇടതു മുന്നണിയുടെ വെല്ലുവിളിക്ക് മറുപടിയായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സര്‍വേയുടെ മുന്നോടിയായിട്ട കല്ല് കേരളത്തിലുടനീളം പിഴുതെറിഞ്ഞ് യു.ഡി.എഫ് നില്‍ക്കുമ്ബോള്‍ ഇതു വല്ലതും നടക്കുമോയെന്ന് ചോദിക്കുകയാണ് നാട്ടുകാര്‍.

മൂന്നര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്താന്‍ കഴിയുന്ന അതിവേഗ റെയിലെന്ന വന്‍ വികസന പദ്ധതി തകര്‍ക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി അടക്കം ഇടതു മുന്നണി നേതാക്കളുടെ ആരോപണം. വര്‍ഷങ്ങളായി പണി ഇഴഞ്ഞു നീങ്ങുന്ന നിലവിലുള്ള റെയില്‍ പാത ഇരട്ടിപ്പിക്കല്‍ ഒന്ന് പൂര്‍ത്തിയാക്കിയിട്ട് പോരേ കോടികള്‍ മുതല്‍ മുടക്കുള്ളതും നഷ്ടം ഉറപ്പുള്ളതുമായ പദ്ധതിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം.

മനുഷ്യ ചങ്ങലയും കല്ലു പിഴുതെടുക്കലും കഴിഞ്ഞ് പുതിയ സമരമുറകള്‍ യു.ഡി.എഫ് പരീക്ഷിക്കുമ്ബോള്‍ ഇതൊക്കെ എത്ര കണ്ടിട്ടുണ്ടെന്ന മട്ടിലാണ് ഇടതു മുന്നണിയുടെ നില്‍പ്പ്. അവസാന അലൈന്‍മെന്റ് ഇതുവരെ ആയിട്ടില്ല . ആരുടെയയൊക്കെ സ്ഥലം നഷ്ടപ്പെടുമെന്ന് പറയാറായിട്ടില്ല. എങ്കിലും നാട്ടകം, മാടപ്പള്ളി, നട്ടാശേരി, വെള്ളുത്തുരുത്തി ,കൊല്ലാട് തുടങ്ങി അതിവേഗ പാത കടന്നുപോകുമെന്നു കരുതുന്ന സ്ഥലങ്ങളിലെല്ലാം സ്ഥലം നഷ്ടപ്പെടുമെന്ന കരുതുന്നവരുടെ പ്രതിഷേധം ശക്തമാണ്.

ആകാശ സര്‍വേ നടത്തി, ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ മാപ്പായി. ഇനി കല്ലു പിഴുതെടുത്തതുകൊണ്ട് കാര്യമുണ്ടോ എന്നാണ് കെ.റെറയിലിനായി വാദിക്കുന്ന ഇടതു നേതാക്കളുടെ ചോദ്യം. അതിവേഗ റെയില്‍ പദ്ധതി ലാഭകരമല്ലാത്തതിനാല്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജികള്‍, സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി തള്ളിയിരുന്നു.

ഭൂമി ഏറ്റെടുക്കേണ്ടി വന്നാല്‍ നഷ്ടപരിഹാരവും പുനരധിവാസവും നിയമപ്രകാരം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. സര്‍ക്കാരിന്റെ നയതീരുമാനങ്ങളുടെ ഔചിത്യവും മേന്മയും പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ല. ചട്ടവും നിയമവും പാലിച്ചിട്ടുണ്ടോയെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്നുമാണ് പരിശോധിക്കാനാവുക.

നയങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച്‌ പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തണോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ് എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ സ്ഥലം ഏറ്റെടുക്കലില്‍ കോടതി ഇടപെടല്‍ ഉണ്ടാകുമോ എന്നറിയില്ല.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …