Breaking News

നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് അടക്കമുള്ള ബജറ്റിൽ പ്രഖ്യാപിച്ച നികുതി വർദ്ധനവ് പിൻവലിക്കണമെന്ന ആവശ്യം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധന സെസ് ഒരു രൂപ കുറയ്ക്കുമെന്ന മാധ്യമ വാർത്തകൾ കണ്ടാണ് പ്രതിപക്ഷം സമരത്തിന് തയ്യാറായതെന്നും ധനമന്ത്രി പരിഹസിച്ചു.

ചെലവ് ചുരുക്കുക എന്നത് വിദേശത്ത് പോകുന്നതും കാർ വാങ്ങുന്നത് ഒഴിവാക്കുകയുമല്ല. പദ്ധതികളിൽ പ്രായോഗികവും ശാസ്ത്രീയവുമായ രീതികൾ ഏർപ്പെടുത്തി ചെലവ് ചുരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

നികുതി നിർദ്ദേശങ്ങൾ വളരെയധികം വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്ത്യയിൽ പഞ്ചായത്തുകൾ കുറവ് നികുതിയാണ് ചുമത്തുന്നത്. കാലാനുസൃത മാറ്റമാണ് വരുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മദ്യത്തിന്‍റെ നികുതി വർദ്ധിപ്പിച്ചിട്ടില്ല. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിനാണ് വില കൂട്ടിയത്. വിൽക്കുന്ന മദ്യത്തിന്‍റെ നല്ലൊരു പങ്കും 500 രൂപയിൽ താഴെയാണ്. 1000 രൂപയ്ക്ക് മുകളിലുള്ള മദ്യവിൽപ്പന എട്ട് ശതമാനം മാത്രമാണ് നടക്കുന്നതെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …