Breaking News

കോവിഡ് വ്യാപനം രൂക്ഷം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു…

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഐസിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. മെയ് 4 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.

12ാം ക്ലാസ് പരീക്ഷയും 10ാം ക്ലാസ് പരീക്ഷയും പിന്നീട് ഓഫ് ലൈനായി നടത്തും. ജൂണ്‍ ആദ്യ വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ കൗണ്‍സില്‍ പറഞ്ഞു.

അതേസമയം 10ാം ക്ലാസ് പരീക്ഷ എഴുതാനും എഴുതാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. പരീക്ഷ എഴുതാതിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക മാനദണ്ഡപ്രകാരം

ക്ലാസ് മൂല്യനിര്‍ണയം നടത്തി സ്ഥാനകയറ്റം നല്‍കും. നേരത്തെ സിബിഎസ്‌ഇയും പരീക്ഷകളില്‍ മാറ്റം വരുത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റി വയ്ക്കുകയും ചെയ്തു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …