Breaking News

മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്; വെളിപ്പെടുത്തലുമായി അന്‍വര്‍ റഷീദ്..!

മലയാള സിനിമയുടെ തമ്പുരാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്നത് ഇവര്‍ രണ്ടുപേരുമാണ്.

എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് വെളിപ്പെടുത്തുന്നത്.

മാറുന്ന സിനിമാ സംസ്കാരമാണ് അതിനു കാരണമെന്നാണ് അന്‍വര്‍ റഷീദ് ചൂണ്ടിക്കാണിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളാണെന്നും അത് എക്കാലവും അതങ്ങനെ തന്നെ തുടരുമെന്നും അന്‍വര്‍ പറയുന്നു.

എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. ഒരു പ്രമുഖ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അന്‍വര്‍ റഷീദിന്‍റെ വെളിപ്പെടുത്തല്‍.

അന്‍വര്‍ റഷീദിന്‍റെ വാക്കുകള്‍; 

മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളായി തന്നെ തുടരും. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്. അതിനര്‍ത്ഥം പുതിയ അഭിനേതാക്കള്‍ വേണ്ടത്ര കഴിവുള്ളവരല്ല എന്നല്ല.

ഓരോരുത്തരും അവരവരുടേതായ രീതിയില്‍ സൂപ്പര്‍ സ്റ്റാറുകളാണ്. ആളുകള്‍ക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടേയാണ് കൂടുതലും അറിയുന്നത്. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരേയും അടുത്തറിയാം. ഇതിന് നന്ദി പറയേണ്ടത് സോഷ്യല്‍ മീഡിയകലക്കാണ്.

യഥാര്‍ത്ഥ ജീവിതത്തില്‍ ഈ അഭിനേതാക്കള്‍ എങ്ങനെയാണെന്നും, ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെ പ്രതികരിക്കുമെന്നും പ്രേക്ഷകര്‍ക്ക് വളരെ അടുത്ത് കാണാനാകും. അതുകൊണ്ട് തന്നെ പുതിയ താരങ്ങളെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന രീതിയിലല്ല ജനങ്ങള്‍ നോക്കിക്കാണുന്നത്- അന്‍വര്‍ റഷീദ് പറഞ്ഞു.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …