Breaking News

9 വയസ്സുകാരിക്ക് പീഡനം; പിടിയിലായത് 10ഉം 12ഉം വയസ്സുള്ള കുട്ടികള്‍

9 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. 10ഉം 12ഉം വയസ്സുള്ള കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം. വീടിനടുത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ രണ്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇന്നലെ ഉച്ചക്ക് 2 മണിയോടെ പെണ്‍കുട്ടി കളിക്കാനായി പോയി. വൈകിട്ട് 4.30നു തിരികെ വന്നു. തിരികെ വന്നതിനു ശേഷം വേദനയുണ്ടെന്ന് കുട്ടി മാതാവിനെ അറിയിച്ചു. തുടര്‍ന്ന് മാതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്. തുടര്‍ന്ന് മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലും സമാനസംഭവം നടന്നിരുന്നു.

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ 10 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പിടിയിലായത്. സംഭവത്തില്‍ 13ഉം 14ഉം വയസ്സുള്ള ആണ്‍കുട്ടികളെ പൊലീസ് ദുര്‍ഗുണ പരിഹാര പാഠശാലയിലാക്കി. കുട്ടിയെ നിരന്തരമായി 10 ദിവസത്തോളമാണ് ഇവര്‍ പീഡിപ്പിച്ചത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …