Breaking News

ചെങ്ങന്നൂർ റയിൽവെ സ്റ്റേഷനിൽ ജവാൻ്റെ സ്വീകരണം വേറിട്ട കാഴ്ചയായി.

കഴിഞ്ഞ 30 വർഷക്കാലം രാജ്യ സേവകനായി സേവനം അനുഷ്ടിച് രാജ്യത്തിനും നാടിനും അഭിമാനമായി സർവീസിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയെ ചെങ്ങന്നൂർ മാന്നാർ ജയഭവനിൽ ശ്രി സുബേദാർ ജയപ്രകാശ് – നെ നാടിൻ്റെ ആദരം നൽകി ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുകയായിരുന്നു.

അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് കുട്ടമ്പേരൂർ യൂണിറ്റിൻ്റെയും ആലപ്പുഴ ജില്ലയുടെയും നേതൃത്വത്തിൽ നടത്തിയ സ്വീകരണ പരിപാടിയിൽ പ്രദേശവാസികളും സുഹൃത്തുക്കളും ബന്ധുമിത്രാദികളും അടങ്ങിയ വലിയൊരു ജനസമൂഹം തന്നെ ഉണ്ടായിരുന്നു.

കാർഗിൽ യുദ്ധത്തിലുൾപ്പെടെ പങ്കെടുത്ത ഇദേഹം രാഷ്ട്രത്തിനു വേണ്ടി നിസ്വാർത്ഥ സേവനമാണ് നടത്തിയിട്ടുള്ളത്.30 വർഷത്തെ സേവനത്തിനിടയിൽ ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളിലൊക്കെ സേവനം ചെയ്തിട്ടുണ്ട്. “രാജ്യസേനം ചെയ്ത് സർവീസിൽ നിന്നും തിരികെ വരുന്ന ജവാൻമാരെ സ്വീകരിക്കുമ്പോൾ അഭിമാനവും ആനന്ദവും നൽകുന്നതാണ്.ഒരു സൈനികൻ ആരാണ്? എന്താണ്? എന്നറിയുന്ന നിമിഷമാണത്. ഇതൊരംഗീ കാരമാണ്.

സമൂഹം ഒരു സൈനികനോടു കാണിക്കുന്ന നിസ്സാര ഭാവവും അവഗണനയും മനസ്സിലാവണമെങ്കിൽ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ അവർക്കു നൽകണം. നമ്മുടെ സംസ്ഥാനം അതിർത്തി പങ്കിടാത്തതുകൊണ്ട് സൈനികർ അനുഭവിക്കുന്ന വ്യഥ എത്ര വലുതാണ് എന്ന് ഇവിടെയുള്ളവർക്ക് മനസ്സിലാവില്ല. രാജ്യാതിർത്തിയിലെ ജനങ്ങൾക്ക് സൈനികർ എപ്പോഴും കാവൽക്കാരാണ്.

അവർക്ക് സ്നേഹവും ബഹുമാനവുമാണ് സൈനികരോട് ….. …” ശ്രീ സുബേദാർ ജയപ്രകാശ് പറഞ്ഞു. സ്വീകരണ ചടങ്ങിൽ ആലപ്പുഴ ജില്ല പ്രസിഡൻ്റ് ബി.രാജഗോപാലൻ നായർ ,ജില്ലാ ജനറൽ സെക്രട്ടറി വിജു വി ,കുട്ടമ്പേരൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ എം.എ.ശശി, ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീ ശിവ പ്രസാദ്‌, എസ്.എം.എസ്.പ്രഭാരി ശ്രീ മോഹൻകുമാർ, എസ്.എം.എസ്. ജില്ലാ പ്രസിഡൻ്റ് ശ്രീമതി, മായ ജയകുമാർ, സെക്രട്ടറി ശ്രീമതി, സന്ധ്യ ഹരികുമാർ ,ട്രഷർ ശ്രീമതി, പ്രീത പ്രതാപൻ തുടങ്ങിയവർ പങ്കെടുത്തു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …