Breaking News

നിങ്ങള്‍ ചിക്കനില്‍ നാരാങ്ങ ചേര്‍ത്തു കഴിക്കുന്നവരാണോ…? എന്നാല്‍ നിങ്ങള്‍ക്ക്…

വിറ്റാമിന്‍ സി യുടെ കലവറയായ നാരങ്ങയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്.  ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നിര്‍ജ്ജലീകരണം തടയാനും  നാരങ്ങയ്ക്ക് സാധിക്കുന്നു.

എന്നാല്‍ വേനല്‍ക്കാലത്ത് ജ്യൂസാക്കി മാത്രമല്ല നാരങ്ങ ഉപയോഗിക്കാന്‍ സാധിക്കുന്നത്. മറ്റ് പല രീതിയിലും നാരങ്ങ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം;

*നാരങ്ങവെള്ളം– വേനലില്‍ ആളുകള്‍ ധാരാളം കുടിയ്ക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം. ഉപ്പും വെള്ളവും പഞ്ചസാരയും ഉപയോഗിച്ച്‌ ഇത് തയ്യാറാക്കാം.

ചിലര്‍ ഇതില്‍ ചാറ്റ് മസാലയും ചേര്‍ക്കാറുണ്ട്.

*നാരങ്ങ അച്ചാര്‍– നിങ്ങള്‍ക്ക് നാരങ്ങയുടെ രുചി ഇഷ്ടമാണെങ്കില്‍ നാരങ്ങ കൊണ്ട് അച്ചാര്‍ ഉണ്ടാക്കാവുന്നതാണ്. എന്നാല്‍ ദിവസവും രണ്ട് ടേബിള്‍സ്പൂണില്‍ കൂടുതല്‍ നാരങ്ങ അച്ചാര്‍ കഴിയ്ക്കരുത്.

*ശുദ്ധമായ വെള്ളത്തോടും തേനിനോടും ചേര്‍ത്ത് ഉപയോഗിക്കാം– രാവിലെ തേനും, നാരങ്ങയും ശുദ്ധമായ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്.

ദിവസം തുടങ്ങുമ്ബോള്‍ ഇത് കുടിയ്ക്കുന്നത്, അന്നത്തെ ദിവസം മൊത്തം നിങ്ങളെ ഉന്മേഷവാനാക്കാന്‍ സഹായിക്കുന്നു.

*സാലഡില്‍ ഉള്‍പ്പെടുത്താം– സാലഡിന് മുകളില്‍ നാരങ്ങ പിഴിഞ്ഞ ഒഴിച്ച്‌ കഴിക്കാം, അല്ലെങ്കില്‍ സാലഡിനോടൊപ്പം അരിഞ്ഞിട്ടും നാരങ്ങ കഴിക്കാവുന്നതാണ്.

*നാരങ്ങ ചിക്കന്‍– ചിക്കന്‍ ഫ്രൈയോടൊപ്പവും ബട്ടര്‍ ചിക്കനോടൊപ്പവും നാരങ്ങ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ രുചിയും ഗുണവും നല്‍കും.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …