Breaking News

പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍…

പരാതി കിട്ടി 24 മണിക്കൂറിനകം വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണമെന്ന്​ കേന്ദ്ര സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളായ ട്വിറ്റര്‍, ഫേസ്​ബുക്ക്​, ഇന്‍സ്​റ്റഗ്രാം, യൂട്യൂബ്​ എന്നിവക്ക്​ നിര്‍ദേശം നല്‍കി. പുതിയ ഐ.ടി നയത്തിന്റെ ഭാഗമായാണ്​ സര്‍ക്കാര്‍ നിര്‍ദേശം.

പ്രശസ്​തരായവരുടെയും അല്ലാത്തവരുടെയും പേരിലെ വ്യാജ അക്കൗണ്ടുകള്‍ വ്യാപകമാണ്​. സ്വയം പ്രശസ്​തരാവാനാണ്​ ചിലര്‍ വ്യാജ പ്രൊഫൈല്‍ സൃഷ്​ടിക്കുന്നത്​. ഇതി​ന്റെ പേരില്‍ സമൂഹമാധ്യമ അനുയായികളുടെ എണ്ണം കൂട്ടുകയാണ്​ ലക്ഷ്യം.

​സെലിബ്രിറ്റികളുടെ വിശ്വാസ്യത ചൂഷണം ചെയ്​ത്​ തട്ടിപ്പ്​ നടത്തുകയാണ്​ മറ്റു​ ചിലരുടെ ലക്ഷ്യം. സൈബര്‍ ആക്രമണങ്ങള്‍ക്കുവേണ്ടി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നവരുമുണ്ട്​. വ്യാജ അക്കൗണ്ടുകള്‍ ലോക വ്യാപകമാണ്​.

അശ്ലീലത, നഗ്നത പ്രദര്‍ശനം, ലൈംഗിക ചേഷ്​ടകള്‍ എന്നിവ സംബന്ധിച്ച പരാതി ലഭിച്ചാലും നടപടി സ്വീകരിക്കണമെന്ന്​ സമൂഹമാധ്യമങ്ങളോട്​ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ചിത്രങ്ങള്‍ മോര്‍ഫ്​

ചെയ്​തും അല്ലാതെയും വ്യാജ അക്കൗണ്ടുകളുണ്ടാക്കുന്നുണ്ട്​. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനാണ്​ ബ്ലൂ ടിക്​ നല്‍കുന്നത്​. എന്നാലിത്​ ചില സെലിബ്രിറ്റികള്‍ക്ക്​ മാത്രമാണ്​ നല്‍കുന്നത്​.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …