Breaking News

കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ ദുരൂഹത; അന്വേഷണ സംഘം വിളിപ്പിച്ച രണ്ടു പെണ്‍കുട്ടികളെ കാണ്മാനില്ല…

കൊല്ലത്ത് നവജാതശിശു മരിച്ച കേസില്‍ അന്വേഷണ സംഘം വിളിപ്പിച്ച പെണ്‍കുട്ടികളെ കാണാതായി. കല്ലുവാതുക്കല്‍ ഊരാഴ്കോട് നവജാതശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവി​ന്‍റ ബന്ധുക്കളായ രണ്ട് യുവതികളെയാണ് കാണാതായത്.

ഭര്‍ത്താവ് വിഷ്ണുവിന്റെ 21ഉം 22ഉം വയസ്സുള്ള അടുത്ത ബന്ധുക്കളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു കാണാതായത്. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ രേഷ്മ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍ ഇന്നലെ മൂന്നു മണിക്കു സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ‘ഞങ്ങള്‍ പോകുകയാണ്’ എന്ന് കത്തെഴുതി വച്ച്‌ ഇരുവരും ഒളിവില്‍പോയി.

മൊഴിനല്‍കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട കാര്യം ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു. ഇത്തിക്കര ഭാഗത്ത് യുവതികളെ കണ്ടിരുന്നതായും വിവരമുണ്ട്. ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത്

ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച്‌ ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് അമ്മയെ കണ്ടെത്തിയത്.

ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ

കാണാത്ത ‘കാമുകനെ’ അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവതി ​ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …