Breaking News

അറ്റകൈക്ക്​ ഇന്ത്യ; എണ്ണവില കുറക്കാന്‍ കരുതല്‍ നിക്ഷേപം പുറത്തെടുക്കുന്നു…

എണ്ണവില കുറക്കുന്നതിനായി കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനൊരുങ്ങി ഇന്ത്യ. യു.എസിന്‍റെ പദ്ധതിയനുസരിച്ച്‌​ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന്​ കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാനാണ്​ ഇന്ത്യയുടെ നീക്കം. എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ക്ക്​ ശക്​തമായ സന്ദേശം നല്‍കുന്നതിനായാണ്​ കരുതല്‍ എണ്ണനിക്ഷേപം പുറത്തെടുക്കാന്‍ യു.എസ്​ തീരുമാനിച്ചത്​. വിതരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എണ്ണ ഉല്‍പാദക രാജ്യങ്ങള്‍ വില ഉയര്‍ത്തുന്നുവെന്നാണ്​ അമേരിക്കന്‍ ആരോപണം. ബൈഡന്‍ ഭരണകൂടത്തിന്‍റെ നിര്‍ദേശം നടപ്പാക്കാന്‍ പെട്രോളിയം-വിദേശകാര്യ മന്ത്രാലയങ്ങള്‍ ഒരുമിച്ച്‌​ പ്രവര്‍ത്തനം തുടങ്ങിയെന്നാണ്​ റിപ്പോര്‍ട്ട്​.

വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുമെന്നാണ്​ സൂചന. യു.എസിന്‍റെ നിര്‍ദേശത്തിന്​ പിന്നാലെ ചൈന ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ജപ്പാന്‍ നിര്‍ദേശം പരിഗണിക്കുന്നുവെന്നാണ്​ വിവരം​. യു.എസ്​, ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണകൊറിയ രാജ്യങ്ങള്‍ ഒരുമിച്ച്‌​ നീങ്ങിയാല്‍ അത്​ എണ്ണ വ്യവസായത്തില്‍ പുതിയ ചരിത്രമാവും കുറിക്കുക. കരുതല്‍ ശേഖരത്തില്‍ നിന്നും പുറത്തെടുക്കുന്ന എണ്ണയു​ടെ അളവ്​ താരതമ്യേന കുറവായിരിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. എങ്കിലും ശക്​തമായ മുന്നറിയിപ്പ്​ ഒപെക്​ രാജ്യങ്ങള്‍ക്ക്​ നല്‍കുകയാണ്​ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളുടെ ലക്ഷ്യം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …