Breaking News

വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.

കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി.

മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്‌.

ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു.

ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാല്‍ പിന്നീട്‌ ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു.

അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്‌.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റ ശസ്‌ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എല്ലാവരും വാക്സിനെടുത്ത്‌ സ്വയം സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ വിവിധ സംശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …