Breaking News

ദഹനപ്രശ്നങ്ങൾക്ക് ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകർ

ദഹനപ്രശ്നങ്ങൾ നേരിടുമ്പോൾ നാം ഇഞ്ചിനീര് കുടിക്കാറുണ്ട്. ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങൾ കണ്ടെത്തിയിരിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി മ്യൂണിക്കിലെ ലെയ്ബ്നിസ് സെന്റർ ഫോർ ഫുഡ്‌ സിസ്റ്റംസ് ബയോളജി.

ദാഹനം സുഗമമാക്കുന്ന പ്രകൃതിദത്ത എൻസൈമുകൾ ഇഞ്ചിയിൽ ധാരാളമുണ്ട്. ഇവയെകൂടാതെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുള്ളതിനാൽ പനി, ജലദോഷം എന്നിവക്ക് സിദ്ധഔഷധമാണ് ഇഞ്ചി. രക്തസമ്മർദ്ദം ഇല്ലാതാക്കി ലിപിഡ് എന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലും ഇഞ്ചിക്ക്‌ കഴിവുണ്ട്.

കോശങ്ങളെ സംരക്ഷിക്കുന്ന ഗുണങ്ങൾ കാണപ്പെടുന്നതിനാൽ ദീർഘകാല ക്യാൻസറുകളുടെ ചികിത്സയിൽ ഇഞ്ചി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങളും നടന്നുവരുന്നു. ഒട്ടുമിക്ക ആയുർവേദ മരുന്നുകളിലും പ്രധാന ചേരുവയായ ചുക്ക്‌ മഹൗഷധി എന്നാണ് അറിയപ്പെടുന്നത്. അമാശയത്തിന്റെയും, കുടലിന്റെയും പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച്, പുളിച്ചുതികട്ടൽ, നെഞ്ചെരിച്ചിൽ, തുടങ്ങിയ ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും ചുക്ക് ഉപയോഗിക്കാം.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …