Breaking News

പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ കുടുംബത്തിലെ നാല് കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ മരിച്ചു…

വീട്ടിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ നാല് കുട്ടികള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്ബതുപേര്‍ മരിച്ചു. അഹമ്മദാബാദിലെ അസ്‌ലാലിയിലാണ് ഈ മാസം 20ന് ദാരുണമായ അപകടം നടന്നത്.

മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്. തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും വീട്ടില്‍ ഉറങ്ങികിടക്കുമ്ബോഴാണ് പാചകവാതക സിലിണ്ടറില്‍ ചോര്‍ച്ചയുണ്ടാകുന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളില്‍ ഒരാള്‍ വിവരം

ഇവരെ അറിയിക്കാനായി കതകില്‍ തട്ടി. ഉറക്കമെണീറ്റ തൊഴിലാളികളില്‍ ഒരാള്‍ ലൈറ്റ് ഓണാക്കിയതോടെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ സത്രീകളും കുട്ടികളും

അടക്കം പത്ത് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കേ എട്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചു. പൊളളലേറ്റവരില്‍ ഒരാളുടെ നില ഇന്ന് കൂടുതല്‍ വഷളാവുകയും അയാള്‍ മരണത്തിന്

കീഴടങ്ങുകയുമായിരുന്നു. വ്യാഴാഴ്ചയാണ് അപകടത്തില്‍ പരിക്കേറ്റ മൂന്ന് പേര്‍ മരിച്ചത്. വെള്ളിയാഴ്ചയും അഞ്ചു മരണം സ്ഥിരീകരിച്ചു. സിവില്‍ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് മരണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …