Breaking News

മാര്‍ച്ച്‌ 31 നകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.??

പാന്‍കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച്‌ 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

നേരത്തെ പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച്‌ 31 ന് അവസാനിക്കും.

ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ജനുവരി 27 വരെ 30.75 കോടി പാന്‍കാര്‍ഡുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.

‘ജൂലൈ 1, 2017 വരെ പാന്‍ കാര്‍ഡ് എടുത്തവര്‍ മാര്‍ച്ച്‌ 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. ആക്ടിന് കീഴിലുള്ള ഫര്‍ണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികള്‍ എന്നിവയ്ക്ക് പിന്നീട് പാന്‍ കാര്‍ഡ് ഉപയോഗിക്കാന്‍ കഴിയില്ല.’

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …