അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട പരാതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായിരുന്ന വി.എസ് ശിവകുമാറിനെതിരേ കേസെടുക്കും.
കേസെടുത്ത് അന്വേഷണം നടത്താന്‍ നേരത്തേ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
യു.ഡി.എഫ് ഭരണ കാലത്ത് ആരോഗ്യ-ദേവസ്വം വകുപ്പ് ഭരിച്ചിരുന്ന ശിവകുമാറിനെതിരേ നിരവധി പരാതികള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
തുടര്‍ന്ന് 2016ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായതു മുതല്‍ ശിവകുമാറിനെതിരേ വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗം രഹസ്യമായി അ്‌ന്വേഷണം നടത്തിവരികയായിരുന്നു.