Breaking News

പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനെ മര്‍ദിച്ച്‌ കൊലപ്പെടുത്തി; ഏഴുപേര്‍ അറസ്റ്റില്‍..

പൊതുവഴിയില്‍ വിസര്‍ജനം നടത്തിഎന്നാരോപിച്ച് 24 കാരനായ ദളിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച്‌ കൊലപ്പെടുത്തി. ചെന്നൈയിലെ വില്ലുപുരത്തിന് സമീപമുള്ള പെട്രോള്‍ പമ്ബിനടുത്താണ് സംഭവം.

ശക്തിവേല്‍ എന്ന യുവാവിനെതിരെയാണ് ക്രൂരമര്‍ദനം ഉണ്ടായത്. വിഴുപുരത്ത് ശക്തമായ പ്രാതിനിധ്യമുള്ള ദളിത് വിഭാഗത്തിനെതിരെ വിദ്വേഷം വച്ചുപുലര്‍ത്തുന്ന വണ്ണിയാര്‍ എന്ന വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം.

ദളിതായതുകൊണ്ട് മാത്രമാണ് ശക്തിവേലിന് ക്രൂരമര്‍ദനത്തിനിരയാകേണ്ടി വന്നതെന്ന് ശക്തിവേലിന്റെ സഹോദരി തൈവണൈ പറഞ്ഞു. ചൊവ്വാഴ്ച പെട്രോള്‍ പമ്ബിലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച വെളുപ്പിന് വീട്ടിലെത്തിയതാണ് ശക്തിവേല്‍.

ആ സമയത്ത് എന്തോ വേരിഫിക്കേഷനായി ആധാര്‍ കാര്‍ഡും ഫോട്ടോയുമായി ശക്തിവേലിനോട് പെട്രോള്‍ പമ്ബിലെത്താന്‍ സഹപ്രവര്‍ത്തകര്‍ വിളിച്ചറിയിക്കുകയും ഇതനുസരിച്ച്‌ ഉച്ചയ്ക്ക് 1.30 ഓടെ ശക്തിവേല്‍ വീട്ടില്‍ നിന്നിറങ്ങി.

വഴി മധ്യേ പെട്രോള്‍ തീര്‍ന്ന ശക്തിവേല്‍ 27 കിമി അകലെയുള്ള പമ്ബ് ലക്ഷ്യംവച്ച്‌ ബൈക്ക് തള്ളി. അല്‍പ്പ സമയം കഴിഞ്ഞ് വയറിന് കഠിനമായ വേദനയനുഭവപ്പെടുകയും വഴിയരികില്‍ വിസര്‍ജനം നടത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്നാണ് വിവരം.

അല്‍പ്പസയമം കഴിഞ്ഞ് ശക്തിവേലിനെ സഹോദരി ഫോണില്‍ വിളിച്ചപ്പോഴാണ് ശക്തിവേലിനെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്ന വിവരം അറിയുന്നത്. ആറ് മാസമായ കുഞ്ഞുമായി സഹോദരി സ്ഥലത്തെത്തുമ്ബോള്‍ ശക്തിവേല്‍ അവശനിലയിലായിരുന്നു.

ഗ്രാമത്തിലുള്ള മറ്റൊരു വ്യക്തിക്കൊപ്പമാണ് സഹോദരി ശക്തിവേലിനടുത്ത് എത്തിയത്. അദ്ദേഹത്തിന്റെ സഹായത്തോടെ ശക്തിവേലിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാമധ്യേ ശക്തിവേല്‍ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …