Breaking News

ലോ​ക്ഡൗ​ണ്‍ ; ​പ്രതിസന്ധിയിലായി ഓട്ടോ, ടാക്​സി മേഖല…

ലോ​ക്ഡൗ​ണ്‍ പ്ര​തി​സ​ന്ധി ഗു​രു​ത​ര​മാ​യി ബാ​ധി​ച്ച തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് ഓ​ട്ടോ – ടാ​ക്സി സ​ര്‍​വി​സ്. റോ​ഡ​രി​കി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്താ​ല്‍​പോ​ലും പൊ​ലീ​സ് പെ​റ്റി അ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കോ​വി​ഡ് സൃ​ഷ്​​ടി​ച്ച​ത്.

പി​ന്നെ​ങ്ങ​നെ വാ​ഹ​നം നി​ര​ത്തി​ലോ​ടി​ക്കും. സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​യാ​ലും പോ​കു​മ്ബോ​ള്‍ അ​ല്ലെ​ങ്കി​ല്‍ തി​രി​ച്ചു​വ​രു​മ്ബോ​ള്‍ പെ​റ്റി ല​ഭി​ക്കും. കാ​ര​ണം ബോ​ധി​പ്പി​ച്ചാ​ലും അ​പ്പോ​ള്‍​ത​ന്നെ ഇ​തി​നാ​വ​ശ്യ​മാ​യ തെ​ളി​വു​ക​ള്‍ ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് കാ​ര​ണം.

ആ​ശു​പ​ത്രി​യി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കാ​ന്‍ അ​നു​വ​ദി​ക്കും. തി​രി​ച്ചു​വ​രു​മ്ബോ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി പെ​റ്റി അ​ടി​ക്കും. ഇ​താ​ണ് ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ ഓ​ട്ടോ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ നേ​രി​ടു​ന്ന​ത്. ഒ​ന്നാം ഘ​ട്ട ലോ​ക്ഡൗ​ണി​ല്‍​ത​ന്നെ വ്യാ​പ​ക​മാ​യി

പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. എ​ല്ലാ വീ​ട്ടി​ലും ഇ​രു​ച​ക്ര വാ​ഹ​ന​മു​ണ്ടെ​ന്ന അ​വ​സ്ഥ​വ​ന്നു. ഇ​തോ​ടെ ഓ​ട്ടോ ടാ​ക്സി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന അ​വ​സ്ഥ കു​റ​ഞ്ഞു. ആ​യി​ര​ങ്ങ​ളാ​ണ് ഓ​ട്ടോ ഓ​ടി​ച്ച്‌​ ജീ​വി​ക്കു​ന്ന​ത്.

കൂ​ലി​ക്ക് ഓ​ടി​ക്കു​ന്ന വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 100 രൂ​പ​ക്ക് ഓ​ട്ടം പോ​യാ​ല്‍ 30 രൂ​പ​യാ​ണ് കൂ​ലി ല​ഭി​ക്കു​ന്ന​ത്. രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തി​നു​മു​മ്ബ് പ്ര​തി​ദി​നം ശ​രാ​ശ​രി 700 രൂ​പ​വ​രെ കൂ​ലി ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന​നു​സ​രി​ച്ചു​ള്ള ജീ​വി​ത​മാ​ണ് അ​വ​ര്‍ ന​യി​ച്ചി​രു​ന്ന​ത്. ബാ​ങ്ക് ലോ​ണ്‍, പ​ലി​ശ​ക്കാ​രി​ല്‍​നി​ന്നെ​ടു​ക്കു​ന്ന വാ​യ്പ​ക​ള്‍ എ​ല്ലാം ഈ ​വ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ വീ​ട്ടി​യി​രു​ന്നു. ആ​ദ്യ ലോ​ക്ഡൗ​ണി​ല്‍​ത​ന്നെ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലും

തെ​റ്റി ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി. മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ്​ ഇ​ള​വ് ല​ഭി​ച്ചെ​ങ്കി​ലും ഓ​ട്ടം ല​ഭി​ച്ചി​ല്ല. ജ​ന​ജീ​വി​തം സാ​ധാ​ര​ണ​ഗ​തി​യി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ത്ത​താ​ണ് കാ​ര​ണം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …