Breaking News

ലീഗ് മത്സരത്തിനിടെ നെയ്മറിന് പരിക്ക്; പിഎസ്ജി ആശങ്കയിൽ

നെയ്മറിന് പരിക്കേറ്റതോടെ പിഎസ്ജി ആശങ്കയിൽ. കഴിഞ്ഞ ദിവസം ലീലിനെതിരായ ലീഗ് മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കണ്ണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്.

മത്സരത്തിൽ നെയ്മർ മികച്ച ഫോമിലായിരുന്നു. ആദ്യപകുതിയിൽ നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചമിൻ ആന്ദ്രെയുമായി കൂട്ടിയിടിച്ചാണ് നെയ്മറുടെ വലതുകാലിന് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം അറിയാൻ കഴിയൂവെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൾട്ടയർ പറഞ്ഞു.

അതേസമയം നെയ്മറിന്‍റെ പരിക്ക് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. അടുത്തയാഴ്ച നടക്കുന്ന പ്രധാന ലീഗ് മത്സരത്തിൽ പി എസ് ജി മാഴ്സെയെ നേരിടും. മാർച്ച് 9 ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ പി എസ് ജി ബയേണിനെയും നേരിടും. ആദ്യ പാദത്തിൽ തോറ്റ പിഎസ്ജിക്ക് ഈ മത്സരം നിർണായകമാണ്.

About News Desk

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …