Breaking News

അല്ലു അര്‍ജുന്റെ ‘പുഷ്പ’ ഒരുങ്ങുന്നത് രണ്ട് ഭാഗങ്ങളില്‍…

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ. മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്ന സിനിമ രണ്ട് ഭാഗങ്ങളായാകും പ്രദര്‍ശനത്തിനെത്തുക

എന്നാണ് ഇപ്പോള്‍ തെലുങ്ക് സിനിമ മേഖലയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച്‌ സംവിധായകന്‍ സുകുമാറും അല്ലുവും ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുഷ്പയുടെ പകുതി ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായി.

കോവിഡ് പ്രതിസന്ധികള്‍ നീങ്ങി ഷൂട്ടിങ്ങുകള്‍ പുനരാരംഭിക്കുന്നതോടെ ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കും. ചന്ദനക്കടത്ത് പ്രമേയമാവുന്ന ചിത്രത്തിലെ അല്ലു അര്‍ജുന്റെ വ്യത്യസ്തമായ

ഗെറ്റപ്പ് നേരത്തെ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലാണ് സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്. കന്നട നടന്‍ ഡോളി ധനഞ്ജയും മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. രശ്മിക

മന്ദനായാണ് നായിക. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പുഷ്പ

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …