Breaking News

ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതും; കോട്ടയം സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്‌ച്ച: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല…

കേരളത്തില്‍ ഓരോ ദിവസത്തെയും പൊലീസിന്റെ വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല. കഴിഞ്ഞ ദിവസം കോട്ടയത്ത് സ്വന്തം മകനെ തട്ടിക്കൊണ്ട് പോയെന്ന് ഒരാള്‍ പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര വീഴ്ചയാണു പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

ഗുണ്ടാ നേതാവ് 19 കാരനെ കൊന്ന് സ്റ്റേഷന് മുന്നില്‍ കൊണ്ടുവന്ന് തള്ളിയിട്ടും തനിക്ക് കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നു എന്ന പ്രതിയുടെ മൊഴി കോട്ടയം എസ്‌പി മാധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണെന്നു മനസിലാകുന്നില്ല. നാണംകെട്ട പ്രസ്ഥാവനയായിപ്പോയെന്നും അദ്ദേഹം തുറന്നടിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്.

ഇവരില്‍ പലര്‍ക്കും ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പൊലീസിനു മുഖം നോക്കാതെ നടപടി എടുക്കാന്‍ കഴിയുന്നില്ല. താഴെ തട്ടിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് പാര്‍ട്ടിയാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം പൂര്‍ണമായും നഷ്ടപ്പെട്ടു. കേരളാ പൊലീസിലെ മിടുക്കരായ പല ഉദ്യോഗസ്ഥര്‍ക്കും ക്രമസമാധാനച്ചുമതല നല്‍കാത്തതും സമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടാനുള്ള കാരണമാണെന്ന് ചെന്നിത്തല പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …