വാക്കുതര്‍ക്കത്തിനിടെ പിതാവിനെ (father) വീടിന്റെ ടെറസില്‍ നിന്നു താഴേക്കു തള്ളിയിട്ട (pushed down) കേസില്‍ മകനെ (son) പോലീസ് അറസ്റ്റ് ചെയ്തു. അന്തിയൂര്‍കോണം സ്വദേശി വിപിനിനെയാണ് (20) മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. വീഴ്ചയില്‍ പിതാവ് വിനോദിന് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ മകനുമായി വീടിന്റെ ടെറസില്‍ വച്ചാണ് വിനോദ് വഴക്ക് ഉണ്ടാക്കിയത്. ഇതിനിടെ വിനോദിനെ വിപിന്‍ പിടിച്ചു തള്ളിയപ്പോള്‍ ടെറസില്‍ നിന്നു താഴേക്ക് വീണതാണെന്നു പോലീസ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ തന്നെയാണ് വിപിനിനെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.
Check Also
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി.
സിനി.വി.ജി. 2023 ൽ സെന്റ് സ്റ്റീഫൻസ് ഹൈയർ സെക്കന്ററി സ്കൂളിൽ നിന്നും റിട്ടയേഡ് ആയി. അവാർഡ് കൾ. 1. 2012.13 …
NEWS 22 TRUTH . EQUALITY . FRATERNITY