യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരം കടന്നു. വെള്ളിയാഴ്ച 1075 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,04,004 ടെസ്റ്റുകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.
നാല് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,004ഉം മരണസംഖ്യ 442ഉം ആയെന്നു യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1424 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 94,903 ആയി ഉയർന്നു. നിലവിൽ 8659 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
NEWS 22 TRUTH . EQUALITY . FRATERNITY