Breaking News

ആ സംഘം കോഴിക്കോട്ടെത്തി; ക്രൂരമായ ആക്രമണം ഉണ്ടാവും, ജാഗ്രത നിർദേശവുമായി പൊലീസ്…

കോഴിക്കോട്: വളരെ വലിയ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയെന്ന് സിറ്റി പോലീസ് കമ്മീഷണർ എ വി ജോർജ്. സംഘം കോഴിക്കോട് എത്തിയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് പിടിയിലായവരെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറി മോഷ്ടിക്കുകയാണ് കുറുവ സംഘത്തിന്റെ രീതി. അതീവ ആക്രമണകാരികളാണ് ഇവർ. കോടാലി, തൂമ്പ തുടങ്ങിയ ആയുധങ്ങള്‍ വീടിന് പുറത്ത് വെയ്‌ക്കരുതെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്കുന്നത്.

അന്നശ്ശേരിയിലാണ് ഈ സംഘം താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. രാത്രികാലങ്ങളില്‍ എന്തെങ്കിലും കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.

കുറുവ സംഘത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രികാല പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാല്‍ ഫോട്ടോ എടുത്ത് പരിശോധിക്കാനും നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …