Breaking News

കൃഷി മന്ത്രി വാക്കുപാലിച്ചില്ല: പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തൊഴിലാളികള്‍ സമരത്തിലേക്ക്​…

കൂ​ലി വ​ര്‍​ധ​ന​യ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ പ്ലാന്റേഷ​ന്‍ കോ​ര്‍​പ​റേ​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. കൂ​ലി വ​ര്‍​ധ​ന​ക്ക്​ മു​ന്നോ​ടി​യാ​യി പ്ര​തി​ദി​ന കൂ​ലി​യി​ല്‍ 80 രൂ​പ​യു​ടെ ഇ​ട​ക്കാ​ലാ​ശ്വാ​സ തു​ക പൂ​ര്‍​ണ​മാ​യും കൂ​ലി വ​ര്‍​ധ​ന​യു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്ന കൃ​ഷി മ​ന്ത്രി​യു​ടെ ഉ​റ​പ്പ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ്പാ​യി​ല്ല. ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രോ​വി​ഡ​ന്‍​റ് ഫ​ണ്ട്, ഗ്രാ​റ്റ്വി​റ്റി തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ കു​റ​വ് സം​ഭ​വി​ക്കു​ക​യാ​ണ്.

ത​ന്‍​വ​ര്‍​ഷ​ത്തെ ബോ​ണ​സിന്റെ ബാ​ക്കി തു​ക ഡി​സം​ബ​ര്‍ 31ന് ​മു​മ്ബ് ന​ല്‍​കു​മെ​ന്ന കോ​ര്‍​പ​റേ​ഷ​ന്റെ രേ​ഖാ​മൂ​ല​മാ​യ ഉ​ത്ത​ര​വും ന​ട​പ്പാ​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​ത്തെ ലീ​വ് വി​ത്ത് വേ​ജ​സ്, മെ​ഡി​ക്ക​ല്‍ റീ​ഇം​ബേ​ഴ്സ്മെന്‍റ് അ​ട​ക്കം മെ​ഡി​ക്ക​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍, പ്രൊ​ഡ​ക്​​ഷ​ന്‍ ഇ​ന്‍​സെന്‍റി​വ്, അ​റ്റ​ന്‍​ഡ​ന്‍​സ് മോ​ട്ടി​വേ​ഷ​ന്‍ അ​ട​ക്കം വി​വി​ധ ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ല​ഭി​ക്കാ​നു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ കൃ​ഷി മ​ന്ത്രി​യു​മാ​യി സെ​പ്റ്റം​ബ​റി​ല്‍ യൂണി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍ ച​ര്‍​ച്ച ന​ട​ത്തി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ സ​മ​ഗ്ര​മാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ന​ട​പ്പാ​യി​ല്ല. റ​ബ​റി​ന് ക​ഴി​ഞ്ഞ എ​ട്ടു​ വ​ര്‍​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല ല​ഭി​ക്കു​മ്ബോ​ഴും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​നു​കൂ​ല്യ​നി​ഷേ​ധം തു​ട​രു​ക​യാ​ണ്.

ഇ​ട​ത് സ​ര്‍​ക്കാ​റിന്റെ വ​ഞ്ച​ന​പ​ര​മാ​യ ന​യ​സ​മീ​പ​ന​ങ്ങ​ളി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ന്‍ പ്ലാന്റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ഐ.​എ​ന്‍.​ടി.​യു.​സി ജി​ല്ല ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍​റ് കൊ​ടു​മ​ണ്‍ ജി. ​ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ് പി. ​മോ​ഹ​ന്‍ രാ​ജ്, അ​ങ്ങാ​ടി​ക്ക​ല്‍ വി​ജ​യ​കു​മാ​ര്‍, ആ​ര്‍. സു​കു​മാ​ര​ന്‍ നാ​യ​ര്‍, സ​ജി കെ. ​സൈ​മ​ണ്‍, സി.​ജി. അ​ജ​യ​ന്‍, സ​ജി വ​ക​യാ​ര്‍, പി.​കെ. സ​ജി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …