Breaking News

കേരളത്തിൽ ഇന്ന് 85 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് 10 പേര്‍ക്ക്; രണ്ട് ഹോട്ട് സ്പോട്ടുകൾ കൂടി..

കേരളത്തില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, കണ്ണൂരില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട്ട് നിന്നുള്ള 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 9 പേര്‍ക്ക് വീതവും,

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്; ഏഴ് ദിവസംകൊണ്ട് പെട്രോളിന് കൂടിയത്…

പാലക്കാട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, ഇടുക്കി, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, പത്തനംതിട്ട, കോട്ടയം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സംസ്ഥാനത്ത് 10 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം ഇന്ന് പുതുതായി രണ്ട് പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.

കണ്ണൂര്‍ ജില്ലയിലെ നടുവില്‍, പാപ്പിനിശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കൂടാതെ 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി.

About NEWS22 EDITOR

Check Also

SSLC ജയിക്കുന്ന കുട്ടികൾക്ക് എഴുതാനും വായിക്കാനും അറിയില്ലന്നൊ? മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവനക്കെതിരെ വിദ്യാഭ്യാസ മന്ത്രി.

SSLC ജയിക്കുന്ന കുട്ടികൾക്ക് സാമാന്യ അറിവു പോലും ഇല്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാക്കുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ പരിഹാസത്തോടെയുള്ള വിമർശനം. …