Breaking News

സ്വര്‍ണക്കടത്ത് കേസ്; രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടീസ്, നിര്‍ണായക കണ്ടെത്തല്‍….

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് വിമാനകമ്ബനികള്‍ക്ക് കസ്റ്റംസ് നോട്ടിസ് അയച്ചു. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്കാണ് നോട്ടീസ്. സാധാരണ കാര്‍ഗോയെ

നയതന്ത്ര കാര്‍ഗോ ആക്കിയത് വിമാനകമ്ബനികളാണെന്നാണ് കസ്റ്റംസ് വിശദീകരണം. കേസന്വേഷണത്തിന്‍റെ ഭാഗമായി കോണ്‍സല്‍ ജനറല്‍, സ്വപ്‌ന, ശിവശങ്കര്‍ ഉള്‍പ്പടെ 52 പേര്‍ക്ക് കൂടി

കസ്റ്റംസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. നയതന്ത്ര ബാഗേജിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്ന് കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

കോണ്‍സല്‍ ജനറലിന്‍റെ ഒരു കത്തോടു കൂടിയാണ് ഇവ വിമാനത്താവളത്തിലെത്തിച്ചിരുന്നത്. വിമാനത്താവളത്തില്‍ വരുമ്ബോള്‍ ഇവ ഡിപ്ലോമാറ്റിക് കാര്‍ഗോയാണെന്ന് പറഞ്ഞിരുന്നില്ല. കോണ്‍സല്‍ ജനറലിന്‍റെ കത്തിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ കാര്‍ഗോകളെ നയതന്ത്ര കാര്‍ഗോകളാക്കി വിമാന കമ്ബനികള്‍ മാറ്റുകയായിരുന്നു. ആറാംതവണ സ്വര്‍ണം കടത്തിയ സമയത്ത് വിദേശത്ത് നിന്ന് ഈ കാര്‍ഗോ പരിശോധിച്ചപ്പോള്‍ സ്വര്‍ണം കണ്ടെത്തിയിരുന്നു.

ഇക്കാര്യം കസ്റ്റംസ് അടക്കമുളള ഏജന്‍സികളോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം സ്വര്‍ണം കൊണ്ടുവന്നയാള്‍ക്ക് വിമാനകമ്ബനികള്‍ ഇത് തിരികെ നല്‍കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …