Breaking News

മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യത; കൊറോണയ്ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി….

മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യതയുള്ള വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തിയതായ് റിപ്പോർട്ട്. കൊറോണയ്ക്ക് സമാനമായ വൈറസാണിത്. ചൈനയിലെ നോര്‍ത്ത് ലവോസ് ഗുഹകളില്‍ നിന്നാണ് അപകടകാരികളായേക്കാവുന്ന നൂറ് കണക്കിന് വവ്വാലുകളെ ഗവേഷകര്‍ കണ്ടെത്തിയത്. സാര്‍സ്-കോവ്-2 വിന് സമാനമായ രീതിയിലാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസുകളുടെ ജനിതകഘടനയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. ഇത് സംബന്ധിച്ച്‌ വിശദമായ പഠനത്തിലാണ് ഗവേഷകര്‍. 2019ല്‍ ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവമെന്ന സംശയം പരക്കെ ഉന്നയിക്കപ്പെടുന്നുണ്ട്. ലാബില്‍ നിന്ന് പുറത്തായ വൈറസിന് ജനിതകമാറ്റം സംഭവിച്ചതായിരിക്കാം വവ്വാലില്‍ കണ്ടെത്തിയതെന്ന സംശയം ഗവേഷകര്‍ ഉയര്‍ത്തുന്നുണ്ട്.

മാര്‍ക്കറ്റില്‍ വിറ്റ മൃഗങ്ങളുടെ ഇറച്ചിയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് വ്യാപിച്ചതെന്ന വാദവുമുണ്ട്. കൊറോണ രോഗം സ്ഥിരീകരിച്ചത് മുതല്‍ ചൈനയുടെ ജൈവ ആയുധമാണ് അതെന്ന ആരോപണവും ശക്തമാണ്. ഇതിലേക്ക് വിരല്‍ ചൂണ്ടുന്ന ചില തെളിവുകളും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് ഉത്ഭവിച്ചതല്ലെന്നാണ് ചൈനയുടെ ശക്തമായ വാദം.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …