Breaking News

വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾക്ക് പിന്തുണ; അക്രമാസക്തമായി ബിജെപി മാർച്ച്

ജയ്പുർ: വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകൾ രാജസ്ഥാനിൽ നടത്തുന്ന സമരത്തെ പിന്തുണച്ച് ബി.ജെ.പി സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായി. ബി.ജെ.പി നേതാവ് കിരോഡി ലാൽ മീണയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രവർത്തകർ വൻ പ്രതിഷേധമാണ് നടത്തിയത്. മീണ വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചതോടെയാണ് പ്രതിഷേധം രൂക്ഷമായത്. ഗെഹ്ലോട്ടിന്‍റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്.

2019 ലെ പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാന്മാരുടെ വിധവകളുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പാണ് തൊഴിൽ ആവശ്യപ്പെട്ട് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്‍റെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച വിധവകളെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.

ഇതിന് പിന്നാലെയാണ് ജവാന്മാരുടെ വിധവകളെ വാഗ്ദാനങ്ങൾ പാലിക്കാതെ അപമാനിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിയത്. വിധവകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …